Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Price Hike

Kannur

ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യിൽ പ്ര​തി​ഷേ​ധിച്ചു

ച​പ്പാ​ര​പ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ച​പ്പാ​ര​പ്പ​ട​വ് ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി, കൂ​വേ​രി​ക്കാ​ര​ൻ ബാ​ല​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ഓ​ത​റ, പി.​ടി. ജോ​ൺ, സ​ണ്ണി പോ​ത്ത​നാം​ത​ടം, പ്ര​മീ​ള രാ​ജ​ൻ, ആ​ന്‍റ​ണി കൂ​വ​ക്കാ​ട്ട്, വി.​വി. നാ​രാ​യ​ണ​ൻ, എ.​പി.​കെ. വ​ത്സ​ൻ, രാ​ജി, മി​നി, എം.​സി. സ​ണ്ണി, പി.​ശ്രീ​ധ​ര​ൻ, ഷ​രോ​ൺ, പ്ര​ജീ​ഷ്, ശ്രീ​ജി​ത്ത്, കെ. ​മാ​ണി, ജോ​യ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ചെ​റു​പു​ഴ: പെ​ട്രോ​ൾ ഡീ​സ​ൽ വി​ല വ​ർ​ധ​ന​വി​നെ​തി​രേ ചെ​റു​പു​ഴ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ ചെ​റു​പു​ഴ ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

തു​ട​ർ​ന്ന് ന​ട​ന്ന യോ​ഗം എ. ​ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​പി. ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ലീം തേ​ക്കാ​ട്ടി​ൽ, ഉ​ഷാ മു​ര​ളി, ടി.​വി. ജ​നാ​ർ​ദ​ന​ൻ, വി.​വി. ദാ​മോ​ദ​ര​ൻ, ബി​ജു പ​യ്യാ​ട​ക്ക​ത്ത്, പി.​പി. ബാ​ല​കൃ​ഷ്ണ​ൻ, പ്ര​ണ​വ് ക​രേ​ള, അ​രു​ൺ ആ​ല​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

വി​ല​ക്ക​യ​റ്റം: സ​മ​ര​ത്തി​ലേ​ക്കെ​ന്ന് കെ​എ​ച്ച്ആ​ര്‍​എ

കൊ​​​ച്ചി: പാ​​​ച​​​ക​​​വാ​​​ത​​​ക​​​ത്തി​​​ന്‍റെ വി​​​ല കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്നും നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല​​​ക്ക​​​യ​​​റ്റം നി​​​യ​​​ന്ത്രി​​​ക്കാ​​​ന്‍ വി​​​പ​​​ണി​​​യി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ ഇ​​​ട​​​പെ​​​ട​​​ലും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സ​​​മ​​​ര​​​പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലേ​​​ക്കി​​​റ​​​ങ്ങു​​​മെ​​​ന്ന് കേ​​​ര​​​ള ഹോ​​​ട്ട​​​ല്‍ ആ​​​ന്‍​ഡ് റ​​​സ്റ്റ​​​റ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (​​​കെ​​​എ​​​ച്ച്ആ​​​ര്‍​എ) സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി.

ഗ്യാ​​​സി​​​നും മ​​​റ്റു നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ള്‍​ക്കെ​​​ല്ലാം കു​​​ത്ത​​​നെ വി​​​ല​​​കൂ​​​ടി. പി​​​ടി​​​ച്ചു​​​നി​​​ല്‍​ക്കാ​​​നാകാ​​​ത്ത അ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് ഹോ​​​ട്ട​​​ല്‍ മേ​​​ഖ​​​ല. രാ​​​ജ്യ​​​ത്ത് 85 ശ​​​ത​​​മാ​​​നം പാ​​​ച​​​ക​​​വാ​​​ത​​​കം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഗാ​​​ര്‍​ഹി​​​ക മേ​​​ഖ​​​ല​​​യു​​​ടെ ഭാ​​​രം​​​കൂ​​​ടി ഹോ​​​ട്ട​​​ല്‍ മേ​​​ഖ​​​ല​​​യ്ക്കു​​മേ​​​ല്‍ കെ​​​ട്ടി​​​വ​​​ച്ച ന​​​ട​​​പ​​​ടി അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​കി​​​ല്ല.

ജൂ​​​ണ്‍ ഒ​​​ന്നി​​​ന​​​കം ഈ ​​​പ്ര​​​തി​​​സ​​​ന്ധി​​​ക്കു പ​​​രി​​​ഹാ​​​രം കാ​​​ണാ​​​ന്‍ കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലു​​​ണ്ടാ​​​യി​​​ല്ലെ​​​ങ്കി​​​ല്‍ പാ​​​ര്‍​ല​​​മെ​​​ന്‍റ് മാ​​​ര്‍​ച്ച് അ​​​ട​​​ക്ക​​​മു​​​ള്ള ശ​​​ക്ത​​​മാ​​​യ സ​​​മ​​​ര​​​പ​​​രി​​​പാ​​​ടി​​​ക​​​ള്‍ ആ​​​വി​​​ഷ്‌​​​ക​​​രി​​​ക്കു​​​മെ​​​ന്ന് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ജി. ​​​ജ​​​യ​​​പാ​​​ലും ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എ​​​ന്‍. അ​​​ബ്ദു​​​ള്‍ റ​​​സാ​​​ഖും അ​​​റി​​​യി​​​ച്ചു.

District News

​​മാം​​സവി​​പ​​ണി​​യി​​ല്‍ വി​​ലക്കുതിപ്പ്

കോ​​ട്ട​​യം: മാം​​സവി​​പ​​ണി​​യി​​ല്‍ വി​​ല കു​​തി​​ച്ചു​​യ​​രു​​ന്നു.ഇ​​ത​​ര​​ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍നി​​ന്നു​​ള്ള ക​​ന്നു​​കാ​​ലി-​​അ​​റ​​വു​​മാ​​ട്-​​കോ​​ഴി വ​​ര​​വ് ഗ​​ണ്യ​​മാ​​യി കു​​റ​​ഞ്ഞ​​താ​​ണ് വി​​ല​​വ​​ര്‍​ധ​​ന​​യ്ക്കുകാ​​ര​​ണം. പോ​​ത്തി​​റ​​ച്ചി വി​​ല കി​​ലോ​​യ്ക്ക് 380 മു​​ത​​ല്‍ 500 രൂ​​പ വ​​രെ​​യാ​​യാ​​ണ് ഉ​​യ​​ര്‍​ന്ന​​ത്. പോ​​ത്തി​​റ​​ച്ചി​​ക്ക് ജി​​ല്ല​​യി​​ല്‍ വി​​ല ഏ​​കീ​​ക​​ര​​ണ​​മി​​ല്ല. പ​​ല​​യി​​ട​​ത്തും വി​​ല തോ​​ന്നും​​പ​​ടി​​യു​​മാ​​ണ്.

ത​​മി​​ഴ്‌​​നാ​​ട്, ക​​ര്‍​ണാ​​ട​​ക, ആ​​ന്ധ്ര​​പ്ര​​ദേ​​ശ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍നി​​ന്നു​​ള്ള ക​​ന്നു​​കാ​​ലി​​ക​​ളു​​ടെ​​യും മാ​​ടു​​ക​​ളു​​ടെ​​യും വ​​ര​​വ് പ​​കു​​തി​​യാ​​യി കു​​റ​​ഞ്ഞ​​തും ല​​ഭ്യ​​ത​​ക്കു​​റ​​വും ച​​ര​​ക്കു​​നീ​​ക്ക​​ത്തി​​ലെ ത​​ട​​സ​​ങ്ങ​​ളു​​മാ​​ണ് പോ​​ത്തി​​റ​​ച്ചി​​യു​​ടെ വി​​ല​​യെ ബാ​​ധി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്നാ​​ണ് വ്യാ​​പാ​​രി​​ക​​ള്‍ പ​​റ​​യു​​ന്ന​​ത്.

ആ​​ന്ധ്ര​​യും തെ​​ലു​​ങ്കാ​​ന​​യും മ​​ഹാ​​രാ​​ഷ്‌ട്രയും കേ​​ന്ദ്രീ​​ക​​രി​​ച്ച് പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന ഇ​​റ​​ച്ചി ക​​യ​​റ്റു​​മ​​തി സ്ഥാ​​പ​​ന​​ങ്ങ​​ള്‍ ഉ​​യ​​ര്‍​ന്ന​​വി​​ല​​യി​​ല്‍ പോ​​ത്തു​​ക​​ളെ വാ​​ങ്ങു​​ന്ന​​തി​​നാ​​ല്‍ ദ​​ക്ഷി​​ണേ​​ന്ത്യ​​ന്‍ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ പോ​​ത്തു​​വി​​പ​​ണി​​യി​​ല്‍ വി​​ല​​യേ​​റി. അ​​തി​​നാ​​ല്‍ കേ​​ര​​ള​​ത്തി​​ലേ​​ക്ക് ക​​ച്ച​​വ​​ട​​ക്കാ​​ര്‍ എ​​ത്തി​​ക്കു​​ന്ന പോ​​ത്തി​​ന്‍റെ എ​​ണ്ണം കു​​റ​​ഞ്ഞു.

ലോ​​ക മാ​​ര്‍​ക്ക​​റ്റി​​ല്‍ ഇ​​ന്ത്യ​​യി​​ല്‍​നി​​ന്നു​​ള്ള പോ​​ത്തി​​റ​​ച്ചി​​ക്ക് പ്രി​​യം കൂ​​ടു​​ത​​ലാ​​യ​​തി​​നാ​​ല്‍ ക​​യ​​റ്റു​​മ​​തി സ്ഥാ​​പ​​ന​​ങ്ങ​​ള്‍ ഗ്രാ​​മീ​​ണ മേ​​ഖ​​ല​​ക​​ളി​​ല്‍​ വ​​രെ എ​​ത്തി പോ​​ത്തി​​നെ കൊ​​ണ്ടു​​പോ​​കു​​ന്നു. കേ​​ര​​ള​​ത്തി​​ലേ​​ക്ക് ഇ​​റ​​ച്ചി​​മൃ​​ഗ​​ങ്ങ​​ളെ കൊ​​ണ്ടു​​വ​​രു​​മ്പോ​​ള്‍ വാ​​ഹ​​ന​​വാ​​ട​​ക, ജോ​​ലി​​ക്കാ​​രു​​ടെ വേ​​ത​​നം എ​​ന്നി​​വ​​യ്ക്കു​​ള്ള വ​​ലി​​യ ചെ​​ല​​വി​​ന് പു​​റ​​മേ വ​​ൻ നി​​കു​​തി​​യു​​മു​​ണ്ടെ​​ന്ന് മീ​​റ്റ് ഇ​​ന്‍​ഡ​​സ്ട്രീ​​സ് വെ​​ല്‍​ഫെ​​യ​​ര്‍ അ​​സോ​​സി​​യേ​​ഷ​​ന്‍ ദേ​​ശീ​​യ പ്ര​​സി​​ഡ​​ന്‍റ് എം.​​എ. സ​​ലീം പ​​റ​​ഞ്ഞു.

പ്രാ​​ദേ​​ശി​​ക മാ​​ര്‍​ക്ക​​റ്റു​​ക​​ളി​​ല്‍ നി​​ന്ന് ഉ​​രു​​ക്ക​​ളെ വാ​​ങ്ങാ​​നും അ​​വി​​ടെ​​ത്ത​​ന്നെ ക​​ശാ​​പ്പി​​നും സൗ​​ക​​ര്യ​​മു​​ള്ളി​​ട​​ത്ത് വി​​ല​​ക്ക​​യ​​റ്റം അ​​ത്ര​​യേ​​റെ ബാ​​ധി​​ച്ചേ​​ക്കി​​ല്ലെ​​ന്ന് വ്യാ​​പാ​​രി​​ക​​ള്‍ പ​​റ​​യു​​ന്നു.

വി​​വാ​​ഹ​​ങ്ങ​​ളും മ​​റ്റ് ആ​​ഘോ​​ഷ​​ങ്ങ​​ളും ന​​ട​​ക്കു​​ന്ന വേ​​ന​​ല​​വ​​ധി വ​​രെ മാം​​സ​​ത്തി​​നു​​ള്ള ആ​​വ​​ശ്യ​​വും വ​​ര്‍​ധി​​ച്ചി​​ട്ടു​​ണ്ട്. ഇ​​തും വി​​പ​​ണി​​യി​​ല്‍ പ്ര​​തി​​ഫ​​ലി​​ക്കു​​ന്നു​​ണ്ട്. ഇ​​റ​​ച്ചി​​വി​​ല നി​​യ​​ന്ത്രി​​ക്കാ​​ന്‍ ഇ​​ട​​പെ​​ടു​​ന്ന​​തി​​ല്‍ സ​​ര്‍​ക്കാ​​ര്‍ സം​​വി​​ധാ​​ന​​ങ്ങ​​ള്‍​ക്ക് ക​​ഴി​​യു​​ന്നി​​ല്ല. കൃ​​ത്രി​​മ​​ വി​​ല​​ക്ക​​യ​​റ്റ​​മു​​ണ്ടാ​​യാ​​ല്‍​പ്പോ​​ലും സ​​ര്‍​ക്കാ​​ര്‍ ഇ​​ട​​പെ​​ട​​ലി​​ന് സ​​ഹാ​​യി​​ക്കു​​ന്ന ച​​ട്ട​​ങ്ങ​​ളി​​ല്ല. ത​​ദ്ദേ​​ശ ​​സ്ഥാ​​പ​​ന​​ങ്ങ​​ള്‍ സ്വ​​ന്തം നി​​ല​​യി​​ല്‍ വ്യാ​​പാ​​രി​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ചി​​ല ശ്ര​​മ​​ങ്ങ​​ള്‍ ന​​ട​​ത്താ​​റു​​ണ്ടെ​​ന്നു​​മാ​​ത്രം.

ഉ​​യ​​ര്‍​ന്ന താ​​പ​​നി​​ല കാ​​ര​​ണം കോ​​ഴി​​ക​​ള്‍ വ്യാ​​പ​​ക​​മാ​​യി ച​​ത്തു​​പോ​​കു​​ന്ന​​ത് ഉ​​ത്പാ​​ദ​​ന​​ത്തെ ബാ​​ധി​​ച്ചി​​ട്ടു​​ണ്ട്. ഇ​​തു കോ​​ഴി​​യി​​റ​​ച്ചി വി​​ല​​ക്ക​​യ​​റ്റ​​ത്തി​​ന് കാ​​ര​​ണ​​മാ​​യി. ക​​ഴി​​ഞ്ഞ മൂ​​ന്ന് ദി​​വ​​സ​​ത്തി​​നി​​ട​​യി​​ല്‍ 135 രൂ​​പ​​യി​​ല്‍ നി​​ന്ന് 175 രൂ​​പ​​യാ​​യി​​ട്ടാ​​ണ് വ​​ര്‍​ധി​​ച്ച​​ത്.


ക​​ഴി​​ഞ്ഞ മാ​​സം വി​​ല കു​​റ​​ഞ്ഞ​​തോ​​ടെ പു​​തു​​താ​​യി കോ​​ഴി​​ക്കു​​ഞ്ഞു​​ങ്ങ​​ളെ വാ​​ങ്ങാ​​നോ വ​​ള​​ര്‍​ത്താ​​നോ ക​​ര്‍​ഷ​​ക​​ര്‍ മ​​ടി​​ച്ച​​താ​​ണ് വി​​പ​​ണി​​യി​​ല്‍ കോ​​ഴി​​ക​​ള്‍​ക്കു​​ണ്ടാ​​യ ക്ഷാ​​മ​​ത്തി​​ന്‍റെ മ​​റ്റൊ​​രു കാ​​ര​​ണം.

സു​​നാ​​മി ഇ​​റ​​ച്ചിവി​​ല്പ​​ന വ്യാ​​പ​​കം 

ജി​​ല്ല​​യി​​ല്‍ സു​​നാ​​മി ഇ​​റ​​ച്ചിവി​​ല്പ​​ന വ്യാ​​പ​​ക​​മാ​​യി.ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍നി​​ന്ന് അ​​റ​​വു​​മാ​​ടു​​ക​​ളു​​ടെ വ​​ര​​വ് കു​​റ​​ഞ്ഞ​​തോ​​ടെ ജി​​ല്ല​​യി​​ലെ ക​​ശാ​​പ്പു​​ശാ​​ല​​ക​​ള്‍ പ്ര​​തി​​സ​​ന്ധി നേ​​രി​​ടു​​മ്പോ​​ഴാ​​ണ് സു​​നാ​​മി ഇ​​റ​​ച്ചി​​യു​​ടെ വി​​ല്‍​പ്പ​​ന വ്യാ​​പ​​ക​​മാ​​യി​​രി​​ക്കു​​ന്ന​​ത്. നോ​​ര്‍​ത്ത് ഇ​​ന്ത്യ​​യി​​ല്‍ മാ​​ത്രം പ്ര​​വ​​ര്‍​ത്തി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന മാം​​സ​​ ക​​യ​​റ്റു​​മ​​തി ഫാ​​ക്ട​​റി​​ക​​ള്‍ ആ​​ന്ധ്ര, ക​​ര്‍​ണാ​​ട​​ക, ത​​മി​​ഴ്‌​​നാ​​ട് തു​​ട​​ങ്ങി​​യ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്കും ക​​ട​​ന്നു​​വ​​ന്ന​​തോ​​ടെ അ​​വി​​ടെ​​നി​​ന്നു​​ള്ള പോ​​ത്ത്, കാ​​ള തു​​ട​​ങ്ങി​​വ​​യു​​ടെ വി​​ല്‍​പ്പന ഏ​​താ​​നും ലോ​​ബി കൾ കൈ​​യ​​ട​​ക്കി.

ഇ​​തോ​​ടെ അ​​വി​​ടെ​​നി​​ന്നു​​ള്ള ക​​ന്നു​​കാ​​ലി​​വ​​ര​​വ് ദു​​ഷ്‌​​ക​​ര​​മാ​​യി. പ്ര​​തി​​മാ​​സം ഒ​​ന്ന​​ര​​ല​​ക്ഷം അ​​റ​​വു​​മാ​​ടു​​ക​​ള്‍ എ​​ത്തു​​ന്ന​​ത് ഇ​​പ്പോ​​ള്‍ അ​​ന്‍​പ​​തി​​നാ​​യി​​ര​​മാ​​യി കു​​റ​​ഞ്ഞി​​ട്ടു​​ണ്ട്.

ഗോ​​വ​​ധ​​ നി​​രോ​​ധ​​നം ക​​ര്‍​ശ​​ന​​മാ​​ക്കി​​യ സം​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ എ​​ണ്ണം വ​​ര്‍​ധി​​ച്ച​​തോ​​ടെ അ​​വി​​ടെ ച​​ത്തു​​വീ​​ഴു​​ന്ന ക​​ന്നു​​കാ​​ലി​​ക​​ളെ സം​​സ്‌​​ക​​രി​​ക്കാ​​ന്‍ ക​​രാ​​റെ​​ടു​​ത്ത​​വ​​രി​​ല്‍നി​​ന്നു വാ​​ങ്ങു​​ന്ന ഇ​​റ​​ച്ചി ശീ​​തീ​​ക​​ര​​ണ സം​​വി​​ധാ​​ന​​മു​​ള്ള വാ​​ഹ​​ന​​ങ്ങ​​ളി​​ല്‍ കൊ​​ണ്ടു​​വ​​രു​​ന്ന​​താ​​ണ് ‘സു​​നാ​​മി ഇ​​റ​​ച്ചി’ എ​​ന്ന പേ​​രി​​ല്‍ അ​​റി​​യ​​പ്പെ​​ടു​​ന്ന​​ത്. സു​​നാ​​മി ഇ​​റ​​ച്ചി​​യു​​ടെ വി​​ല്‍​പ്പ​​ന​​യ്‌​​ക്കെ​​തി​​രേ ത​​ദ്ദേ​​ശ, ആ​​രോ​​ഗ്യ വ​​കു​​പ്പു​​ക​​ള്‍ ക​​ര്‍​ശ​​ന ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ഭ​​ക്ഷ്യോ​​പ​​ദേ​​ശ​​ക വി​​ജി​​ല​​ന്‍​സ് സ​​മി​​തി​​യം​​ഗം എ​​ബി ഐ​​പ്പ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

District News

പാ​ച​ക​വാ​ത​ക വി​ല​വ​ര്‍​ധ​ന: ഹോ​ട്ട​ലു​ക​ള്‍ പൂ​ട്ടി​യേ​ക്കും

കോ​ട്ട​യം: വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് ഒ​റ്റ​യ​ടി​ക്കു 993 രൂ​പ കൂ​ട്ടി​യ​തോ​ടെ ഹോ​ട്ട​ലു​ക​ള്‍ അ​ട​ച്ചു​പൂ​ട്ട​ല്‍ ഭീ​ഷ​ണി​യി​ല്‍. 19 കി​ലോ​ഗ്രാം സി​ലി​ണ്ട​റി​ന് ഒ​റ്റ​യ​ടി​ക്ക് 993 രൂ​പ​യാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ കോ​ട്ട​യ​ത്തെ വി​ല 3096 രൂ​പ​യാ​യി ഉ​യ​ര്‍​ന്നു. ഫെ​ബ്രു​വ​രി​യി​ല്‍ പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍​ഷം ആ​രം​ഭി​ച്ച​തി​നു​ശേ​ഷം മൂ​ന്നാം ത​വ​ണ​യാ​ണ് വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ഗാ​ര്‍​ഹി​ക പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. ഇ​ന്ധ​ന​വി​ല​യും ഗാ​ര്‍​ഹി​ക സി​ലി​ണ്ട​റു​ക​ളു​ടെ വി​ല​യും ഉ​ട​ന്‍ വ​ര്‍​ധി​പ്പി​ച്ചേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. തു​ട​ര്‍​ച്ച​യാ​യു​ണ്ടാ​കു​ന്ന ഈ ​വി​ല​വ​ര്‍​ധ​ന ഹോ​ട്ട​ലു​ക​ള്‍, റസ്റ്റ​റ​ന്‍റു​ക​ള്‍, കേ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ള്‍, മ​റ്റ് ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ള്‍ എ​ന്നി​വ​യെ സാ​ര​മാ​യി ബാ​ധി​ക്കും. പ്ര​വ​ര്‍​ത്ത​ന​ചെ​ല​വ് കു​ത്ത​നെ ഉ​യ​രു​ന്ന​തോ​ടെ വി​ല​ക്ക​യ​റ്റ​ത്തി​നും സാ​ധ്യ​ത​യു​ണ്ട്.

ഹോ​ട്ട​ല്‍ ഭ​ക്ഷ​ണ​ത്തി​നു പു​റ​മെ പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല​യും വ​ര്‍​ധി​ക്കു​ന്ന​തോ​ടെ സ​മ​സ്ത മേ​ഖ​ല​യി​ലും വി​ല​വ​ര്‍​ധ​ന ഉ​ണ്ടാ​യേ​ക്കും. ഇ​തോ​ടെ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ​കു​ടും​ബ ബ​ജ​റ്റ് താ​ളം തെ​റ്റും. അ​ടു​ത്ത മാ​സം സ്‌​കൂ​ള്‍ തു​റ​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ലി​യ ചെ​ല​വു​ക​ള്‍ ഉ​ണ്ടാ​കും. അ​തി​നി​ട​യി​ലാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി സി​ലി​ണ്ട​റു​ക​ളു​ടെ വി​ല വ​ര്‍​ധ​ന​യും മ​റ്റു മേ​ഖ​ല​യി​ലെ വി​ല​ക്ക​റ്റ​വും ഉ​ണ്ടാ​കു​ന്ന​ത്.

പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍​ഷം ആ​രം​ഭി​ച്ച​പ്പോ​ള്‍ ഹോ​ട്ട​ലു​ക​ള്‍, ഹോ​സ്റ്റ​ലു​ക​ള്‍, ചെ​റു​കി​ട ഭ​ക്ഷ​ണ സം​രം​ഭ യൂ​ണി​റ്റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സി​ലി​ണ്ട​റു​ക​ള്‍​ക്കു ക​ടു​ത്ത ക്ഷാ​മ​മാ​ണ് നേ​രി​ട്ട​ത്. ഈ ​പ്ര​തി​സ​ന്ധി​യി​ല്‍​നി​ന്ന് ഹോ​ട്ട​ലു​ക​ള്‍ ക​ഷ്ടി​ച്ചു ര​ക്ഷ​പ്പെ​ട്ടു വ​രു​മ്പോ​ഴാ​ണു വീ​ണ്ടും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വി​ല വ​ര്‍​ധി​പ്പി​ച്ചു തി​രി​ച്ച​ടി ന​ല്കു​ന്ന​ത്. ഹോ​ട്ട​ലു​ക​ള്‍ അ​ട​ച്ച​പ്പോ​ള്‍ ജോ​ലി ന​ഷ്ട​പ്പെ​ട്ട​വ​രി​ല്‍ പ​ല​ര്‍​ക്കും ജോ​ലി തി​രി​കെ ല​ഭി​ച്ചി​ട്ടി​ല്ല. ഇ​തി​നു പു​റ​മെ പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പോ​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ മ​ട​ങ്ങി​വ​ന്നി​ട്ടു​മി​ല്ല.

താ​ങ്ങാ​ന്‍ സാ​ധി​ക്കി​ല്ല പ്ര​വ​ര്‍​ത്ത​ന​ച്ചെ​ല​വ്

സി​ലി​ണ്ട​റി​ന്‍റെ വി​ല 3000 ക​ട​ന്ന​തോ​ടെ ഹോ​ട്ട​ലു​ക​ളു​ടെ​യും ത​ട്ടു​ക​ട​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ന​ചെ​ല​വ് താ​ങ്ങാ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്ധ​ന​വി​ല​യും വ​ര്‍​ധി​ച്ച​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളു​ടെ വി​ല വ​ര്‍​ധി​പ്പി​ക്കാ​തെ മു​ന്നോ​ട്ടു​പോ​കാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണ് ഹോ​ട്ട​ലു​ട​മ​ക​ളു​ടെ നി​ല​പാ​ട്.

ഇ​ത് സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ള്‍​ക്കും വ​ലി​യ തി​രി​ച്ച​ടി​യാ​കും. സൂ​ച​നാ പ​ണി​മു​ട​ക്കി​നു​ശേ​ഷം അ​നു​കൂ​ല​മാ​യ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നെ​ക്കു​റി​ച്ചും ആ​ലോ​ച​ന​യു​ണ്ട്. വ​ലി​യ​തോ​തി​ല്‍ വി​ല വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഗ്യാ​സ് സ​ബ്സി​ഡി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും ഹോ​ട്ട​ലു​ട​മ​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ബു​ക്കിം​ഗി​ല്‍ മാ​റ്റ​ങ്ങ​ള്‍

ഗാ​ര്‍​ഹി​ക പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ ബു​ക്കിം​ഗി​ല്‍ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ പ്രാ​ബ​ല്യ​ത്തി​ലാ​യി. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​നി​മു​ത​ല്‍ 25 ദി​വ​സ​ത്തി​നു​ശേ​ഷ​മേ സി​ലി​ണ്ട​ര്‍ ബു​ക്ക് ചെ​യ്യാ​ന്‍ സാ​ധി​ക്കൂ. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​തു 45 ദി​വ​സ​മാ​ണ്.

ഹോ​ട്ട​ല്‍ മേഖല കടുത്ത പ്രതിസന്ധിയിൽ

അ​ഞ്ചു ല​ക്ഷ​ത്തോ​ളം പേ​ര്‍​ക്ക് തൊ​ഴി​ല്‍ ന​ല്‍​കു​ന്ന മേ​ഖ​ല​യാ​ണ് ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റെ​സ്റ്റ​റ​ന്‍റ്. പാ​ച​ക​വാ​ത​ക​ത്തി​ന് ഇ​ങ്ങ​നെ വി​ല വ​ര്‍​ധി​ച്ചാ​ല്‍ ഈ ​മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​വു​ക​യും നി​ര​വ​ധി​പേ​ര്‍​ക്ക് തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യും. പ​ശ്ചി​മേ​ഷ്യ​യി​ല സം​ഘ​ര്‍​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി തു​ട​ങ്ങു​ന്ന​ത്.

സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ളി​ലെ സി​ലി​ണ്ട​ര്‍ വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യ​പ്പോ​ഴും സ്വ​കാ​ര്യ ഏ​ജ​ന്‍​സി​ക​ള്‍ സി​ലി​ണ്ട​ര്‍ വി​ത​ര​ണം ചെ​യ്തി​രു​ന്നു. അ​വ​ര്‍ 4500 രൂ​പ​യോ​ളം ഒ​രു സി​ലി​ണ്ട​റി​ന് ഈ​ടാ​ക്കി​യി​രു​ന്നു. യ​ഥാ​ര്‍​ഥ​ത്തി​ല്‍ പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി​യു​ണ്ടാ​യി​ട്ട​ല്ല വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്.

കെ.​കെ. ഫി​ലി​പ്പു​കു​ട്ടി ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ. ജി​ല്ലാ പ്ര​സി​ഡ​ന്‍റ്

National

ഇന്ധനവില ലിറ്ററിന് 20 രൂപ കൂട്ടണമെന്ന് എണ്ണക്കമ്പനികൾ; വൻ പ്രതിഷേധം വരുമെന്ന് പ്രതിപക്ഷം

ന്യൂ​ഡ​ൽ​ഹി: അ​ന്താ​രാഷ്‌ട്ര വി​പ​ണി​യി​ൽ അ​സം​സ്‌​കൃ​ത എ​ണ്ണ​വി​ല കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്ത് പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക​വാ​ത​ക വി​ല വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി എ​ണ്ണ​ക്ക​മ്പ​നി​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ സ​മീ​പി​ച്ചു. നി​ല​വി​ൽ വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​തെ​ന്നും വി​ല പു​തു​ക്കി നി​ശ്ച​യി​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി അ​നു​മ​തി വേ​ണ​മെ​ന്നു​മാ​ണ് ക​മ്പ​നി​ക​ളു​ടെ ആ​വ​ശ്യം. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല ബാ​ര​ലി​ന് 100 ഡോ​ള​റി​ന് മു​ക​ളി​ൽ എ​ത്തി​യ​താ​ണ് ക​മ്പ​നി​ക​ളെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ന്ന​ത്.

പെ​ട്രോ​ൾ വി​ൽ​പ്പ​ന​യി​ൽ നി​ല​വി​ൽ ലി​റ്റ​റി​ന് 20 രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ക​മ്പ​നി​ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ ഈ ​പ്ര​വ​ണ​ത തു​ട​ർ​ന്നാ​ൽ ഡീ​സ​ൽ വി​ൽ​പ്പ​ന​യി​ലെ ന​ഷ്ടം ലി​റ്റ​റി​ന് 100 രൂ​പ​യി​ലേ​ക്ക് വ​രെ എ​ത്തി​യേ​ക്കാ​മെ​ന്നും ഇ​വ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ലി​റ്റ​റി​ന് 10 മു​ത​ൽ 20 രൂ​പ വ​രെ വ​ർ​ധ​ന വേ​ണ​മെ​ന്നാ​ണ് എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ ആ​വ​ശ്യം. എ​ന്നാ​ൽ, ക​മ്പ​നി​ക​ളു​ടെ ശി​പാ​ർ​ശ​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​തു​വ​രെ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ വി​ല​യി​രു​ത്ത​ൽ. വി​ല​ക്ക​യ​റ്റ​ത്തി​ന് വ​ഴി​വ​യ്ക്കു​ന്ന ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​രെ നേ​രി​ട്ട് ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ നി​ല​വി​ൽ വി​ല വ​ർ​ധി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണു കേ​ന്ദ്രം. ഇ​ന്ധ​ന​വി​ല വ​ർ​ദ്ധ​ന സം​ബ​ന്ധി​ച്ച യാ​തൊ​രു ശി​പാ​ർ​ശ​യും നി​ല​വി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്ന് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, വി​ല വ​ർ​ധി​പ്പി​ക്കാ​നു​ള്ള നീ​ക്ക​മു​ണ്ടാ​യാ​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ളി​ൽ​നി​ന്ന് സ​ർ​ക്കാ​ർ പി​ന്മാ​റ​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം. നി​ല​വി​ൽ കേ​ന്ദ്ര​ത്തി​ന്‍റെ തീ​രു​മാ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് എ​ണ്ണ​ക്ക​മ്പ​നി​ക​ൾ.

National

"പ്രീ​മി​യം ഇ​ന്ധ​ന​ങ്ങ​ൾ​ക്ക് വി​ല കൂ​ടി​ല്ല": പെ​ട്രോ​ളും ഡീ​സ​ലും ഇ​റ​ക്കു​മ​തി ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ലെ​ന്ന് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പെ​ട്രോ​ൾ, ഡീ​സ​ൽ എ​ന്നി​വ​യു​ടെ പ്രീ​മി​യം വേ​രി​യ​ന്‍റു​ക​ളു​ടെ വി​ല വ​ർ​ധി​പ്പി​ക്കാ​ൻ നി​ല​വി​ൽ യാ​തൊ​രു നി​ർ​ദേ​ശ​വു​മി​ല്ലെ​ന്ന് കേ​ന്ദ്ര പെ​ട്രോ​ളി​യം പ്ര​കൃ​തി വാ​ത​ക മ​ന്ത്രാ​ല​യം. പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​ജാ​ത ശ​ർ​മ​യാ​ണ് ചൊ​വ്വാ​ഴ്ച ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സാ​ധാ​ര​ണ ഇ​ന്ധ​ന​ങ്ങ​ൾ​ക്ക് പു​റ​മെ ഉ​യ​ർ​ന്ന ഗു​ണ​നി​ല​വാ​ര​മു​ള്ള 'പ്രീ​മി​യം' പെ​ട്രോ​ൾ, ഡീ​സ​ൽ എ​ന്നി​വ​യു​ടെ വി​ല വ​ർ​ധി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നി​ല്ല.

ഇ​ന്ത്യ​യ്ക്ക് പു​റ​ത്തു​നി​ന്നും പെ​ട്രോ​ളും ഡീ​സ​ലും ഇ​റ​ക്കു​മ​തി ചെ​യ്യേ​ണ്ടി വ​രു​ന്ന ഒ​രു സാ​ഹ​ച​ര്യം നി​ല​വി​ൽ മ​ന്ത്രാ​ല​യം കാ​ണു​ന്നി​ല്ല. ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​വും ശു​ദ്ധീ​ക​ര​ണ ശേ​ഷി​യും രാ​ജ്യ​ത്തെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പ​ര്യാ​പ്ത​മാ​ണെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ വി​ല​യി​രു​ത്ത​ൽ. രാ​ജ്യ​ത്തെ ഇ​ന്ധ​ന ല​ഭ്യ​ത​യി​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്നും വി​ത​ര​ണ ശൃം​ഖ​ല ശ​ക്ത​മാ​ണെ​ന്നും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ഗോ​ള വി​പ​ണി​യി​ലെ ചാ​ഞ്ചാ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ലും ഇ​ന്ധ​ന​വി​ല നി​യ​ന്ത്രി​ച്ചു നി​ർ​ത്തു​ന്ന​തി​നും രാ​ജ്യ​ത്തെ ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നു എ​ന്ന സൂ​ച​ന​യാ​ണ് ഈ ​പ്ര​സ്താ​വ​ന ന​ൽ​കു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​ർ​ക്കും വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കും വ​ലി​യ ആ​ശ്വാ​സം ന​ൽ​കു​ന്ന​താ​ണ് ഈ ​പ്ര​ഖ്യാ​പ​നം.

Business

ഇ​ന്ധ​ന വി​ലവ​ർ​ധ​ന​വി​ൽ ആ​ശ​ങ്ക; ഇ​വി​ക​ൾ​ക്കു ഡി​മാ​ൻ​ഡ് വ​ർ​ധി​ക്കു​ന്നു

ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​യി​​ലെ കാ​​ർ ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്കി​​ട​​യി​​ൽ വൈ​​ദ്യു​​ത വാ​​ഹ​​ന​​ങ്ങ​​ളോ​​ടു​​ള്ള താ​​ത്പ​​ര്യം വ​​ർ​​ധി​​ക്കു​​ന്നു. ഇ​​വി ഷോ​​റൂ​​മു​​ക​​ളി​​ൽ ജ​​നു​​വ​​രി, ഫെ​​ബ്രു​​വ​​രി മാ​​സ​​ങ്ങ​​ളെ അ​​പേ​​ക്ഷി​​ച്ച് തി​​ര​​ക്ക് വ​​ർ​​ധി​​ച്ചി​​ട്ടു​​ണ്ട്.

വ​​രും മാ​​സ​​ങ്ങ​​ളി​​ലും ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഓ​​ട്ടോ​​മൊ​​ബൈ​​ൽ ഡീ​​ലേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ (എ​​ഫ്എ​​ഡി​​എ) പു​​റ​​ത്തു​​വി​​ട്ട ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് ഫെ​​ബ്രു​​വ​​രി​​യി​​ലെ 3.5 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് മാ​​ർ​​ച്ചി​​ൽ 5.1 ശ​​ത​​മാ​​ന​​മാ​​ണ് പു​​തി​​യ കാ​​ർ വി​​ല്പ​​ന​​യി​​ൽ ഇ​​വി​​ക​​ളു​​ടെ സം​​ഭാ​​വ​​ന. 2025 മാ​​ർ​​ച്ചി​​ൽ 3.7 ശ​​ത​​മാ​​നം വി​​ല്പ​​ന​​യു​​ടെ സ്ഥാ​​ന​​ത്തു​​നി​​ന്നാ​​ണ് ഈ ​​കു​​തി​​പ്പ്.

പ​​ശ്ചി​​മേ​​ഷ്യ​​ൻ സം​​ഘ​​ർ​​ഷ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്ധ​​ന ല​​ഭ്യ​​ത​​യി​​ലെ ആ​​ശ​​ങ്ക​​യും ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല വ​​ർ​​ധി​​ച്ച​​തും വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് അ​​വ​​സാ​​നി​​ക്കു​​ന്ന​​തോ​​ടെ പെ​​ട്രോ​​ൾ-​​ഡീ​​സ​​ൽ വി​​ല വ​​ർ​​ധി​​ക്കു​​മെ​​ന്ന് ഏ​​റെ​​ക്കു​​റെ ഉ​​റ​​പ്പാ​​യ​​തു​​മാ​​ണ് ഉ​​പ​​യോ​​ക്താ​​ക്ക​​ളെ ഇ​​ല​​ക്‌ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ളി​​ലേ​​ക്കു താ​​ത്പ​​ര്യ​​മു​​യ​​ർ​​ത്തു​​ന്ന​​ത്.

ഇ​​ന്ധ​​ന​​ല​​ഭ്യ​​ത​​യും വി​​ല​​യും ഒ​​രു പ്ര​​ശ്ന​​മാ​​യേ​​ക്കാ​​മെ​​ന്ന് ഉ​​പ​​യോ​​ക്താ​​ക്ക​​ൾ ക​​രു​​തു​​ന്നു​​ണ്ടെ​​ന്ന് ടാ​​റ്റ മോ​​ട്ടോ​​ഴ്സ് പാ​​സ​​ഞ്ച​​ർ വെ​​ഹി​​ക്കി​​ൾ​​സ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ ശൈ​​ലേ​​ഷ് ച​​ന്ദ്ര പ​​റ​​ഞ്ഞു. ക​​ഴി​​ഞ്ഞ മാ​​സം ക​​ന്പ​​നി​​യു​​ടെ ഇ​​ല​​ക്ട്രി​​ക് കാ​​റു​​ക​​ൾ​​ക്കു​​ണ്ടാ​​യ അ​​ധി​​ക ഡി​​മാ​​ൻ​​ഡി​​ന്‍റെ 20-30 ശ​​ത​​മാ​​ന​​വും പ​​ശ്ചി​​മേ​​ഷ്യ​​ൻ പ്ര​​തി​​സ​​ന്ധി​​യെ​​ത്തു​​ട​​ർ​​ന്നു​​ണ്ടാ​​യ ആ​​ശ​​ങ്ക​​മൂ​​ല​​മാ​​ണെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ക​​ഴി​​ഞ്ഞ മാ​​സ​​ങ്ങ​​ളി​​ൽ ഇ​​ല​​ക്ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ൾ വാ​​ങ്ങാ​​നെ​​ത്തു​​ന്ന​​വ​​രു​​ടെ എ​​ണ്ണ​​ത്തി​​ൽ വ​​ർ​​ധ​​ന​​യു​​ണ്ടാ​​യെ​​ന്ന് ജെ​​എ​​സ്ഡ​​ബ്ല്യു എം​​ജി മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ അ​​നു​​രാ​​ഗ് മ​​ൽ​​ഹോ​​ത്ര പ​​റ​​ഞ്ഞു. ജ​​നു​​വ​​രി-​​ഫെ​​ബ്രു​​വ​​രി മാ​​സ​​ങ്ങ​​ളി​​ലെ ശ​​രാ​​ശ​​രി​​യു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ മാ​​ർ​​ച്ചി​​ൽ ഉ​​പ​​യോ​​ക്താ​​ക്ക​​ളു​​ടെ താ​​ത്പ​​ര്യ​​ത്തി​​ൽ 26 ശ​​ത​​മാ​​നം വ​​ർ​​ധ​​ന രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​താ​​യി ക​​ന്പ​​നി പ​​റ​​യു​​ന്നു. ഏ​​പ്രി​​ലി​​ൽ ഇ​​ത് വ​​ർ​​ധി​​ക്കു​​മെ​​ന്നും ക​​ന്പ​​നി പ്ര​​തീ​​ക്ഷി​​ക്കു​​ന്നു.

വാ​​ഹ​​ൻ പോ​​ർ​​ട്ട​​ലി​​ൽ​​നി​​ന്നു​​ള്ള ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം മാ​​ർ​​ച്ചി​​ൽ പ്രാ​​ദേ​​ശി​​ക വി​​പ​​ണി​​യി​​ലെ ഇ​​ല​​ക്ട്രി​​ക് കാ​​ർ ര​​ജി​​സ്ട്രേ​​ഷ​​ൻ മു​​ൻ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 68 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 22490 യൂ​​ണി​​റ്റി​​ലെ​​ത്തി.

International

ഹോ​ർ​മു​സ് പ്ര​തി​സ​ന്ധി, 30% വി​ല വ​ർ​ധ​ന ല​ക്ഷ്യ​മി​ട്ട് കോ​ണ്ടം നി​ർ​മാ​താ​ക്ക​ൾ

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കോ​ണ്ടം നി​ർ​മ്മാ​താ​ക്ക​ളാ​യ 'കാ​രെ​ക്സ്' ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല 30 ശ​ത​മാ​നം വ​രെ വ​ർ​ധി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. മ​ലേ​ഷ്യ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി, പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യം ഉ​ത്പാ​ദ​ന​ച്ചെ​ല​വ് കു​ത്ത​നെ ഉ​യ​ർ​ത്തി​യ​താ​യി വ്യ​ക്ത​മാ​ക്കി.

കോ​ണ്ടം നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ പെ​ട്രോ​കെ​മി​ക്ക​ൽ അ​ധി​ഷ്ഠി​ത വ​സ്തു​ക്ക​ൾ, സി​ന്ത​റ്റി​ക് റ​ബ്ബ​ർ, ലൂ​ബ്രി​ക്ക​ന്‍റു​ക​ൾ എ​ന്നി​വ​യു​ടെ വി​ല 2026ന്‍റെ തു​ട​ക്കം മു​ത​ൽ ഗ​ണ്യ​മാ​യി വ​ർ​ധി​ച്ചു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ച​ര​ക്കു​നീ​ക്കം ത​ട​സ​പ്പെ​ട്ട​തോ​ടെ ക​പ്പ​ൽ വാ​ട​ക വ​ർ​ധി​ക്കു​ക​യും വി​ത​ര​ണ​ത്തി​ൽ വ​ലി​യ താ​മ​സം നേ​രി​ടു​ക​യും ചെ​യ്യു​ന്നു. മു​ൻ​പ് ഒ​രു മാ​സം കൊ​ണ്ട് എ​ത്തി​യി​രു​ന്ന ച​ര​ക്കു​ക​ൾ ഇ​പ്പോ​ൾ ര​ണ്ട് മാ​സ​ത്തോ​ളം എ​ടു​ത്താ​ണ് ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തു​ന്ന​ത്.

ആ​ഗോ​ള​ത​ല​ത്തി​ൽ കോ​ണ്ടം ഉ​പ​യോ​ഗ​ത്തി​ൽ ഏ​ക​ദേ​ശം 30 ശ​ത​മാ​ന​ത്തോ​ളം വ​ർ​ധ​ന ഈ ​വ​ർ​ഷം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സാ​മ്പ​ത്തി​ക അ​നി​ശ്ചി​ത​ത്വ​മു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ ആ​ളു​ക​ൾ കു​ട്ടി​ക​ൾ വേ​ണ്ടെ​ന്ന് വയ്​ക്കു​ന്ന​ത് ഡി​മാ​ൻ​ഡ് കൂ​ടാ​ൻ കാ​ര​ണ​മാ​യെ​ന്ന് കാ​രെ​ക്സ് സി​ഇ​ഒ ഗോ ​മി​യ കി​യാ​റ്റ് പ​റ​ഞ്ഞു. ലോ​ക​പ്ര​ശ​സ്ത ബ്രാ​ൻ​ഡു​ക​ളാ​യ ഡ്യൂ​റെ​ക്സ്, ട്രോ​ജ​ൻ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ക​മ്പ​നി​ക​ൾ​ക്കു കോ​ണ്ടം നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത് കാ​രെ​ക്സ് ആ​ണ്. അ​തി​നാ​ൽ, ക​മ്പ​നി​യു​ടെ ഈ ​തീ​രു​മാ​നം ആ​ഗോ​ള​ത​ല​ത്തി​ൽ ത​ന്നെ ഗ​ർ​ഭ​നി​രോ​ധ​ന ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല കൂ​ടാ​ൻ കാ​ര​ണ​മാ​കും.

 

International

എ​ണ്ണ​വി​ല കു​തി​ച്ചു​യ​രു​ന്നു; ആ​ഗോ​ള വി​പ​ണി​യി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു

വാ​ഷിം​ഗ്ട​ൺ: യു​എ​സും ഇ​റാ​നും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തോ​ടെ ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ​വി​ല​യി​ൽ വ​ൻ വ​ർ​ധ​ന​വ്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ഉ​പ​രോ​ധം മൂ​ലം ടാ​ങ്ക​റു​ക​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത​താ​ണ് വി​ല കു​തി​ച്ചു​യ​രാ​ൻ കാ​ര​ണ​മാ​യ​ത്. തി​ങ്ക​ളാ​ഴ്ച എ​ണ്ണ​വി​ല​യി​ൽ അ​ഞ്ച് ശ​ത​മാ​ന​ത്തി​ല​ധി​കം വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ബ്രെ​ന്‍റ് ക്രൂ​ഡ് ഓ​യി​ൽ വി​ല 5.3% വ​ർ​ധി​ച്ച് ബാ​ര​ലി​ന് 95.62 ഡോ​ള​റി​ലെ​ത്തി. യു​എ​സ് ബെ​ഞ്ച്മാ​ർ​ക്ക് ക്രൂ​ഡ് വി​ല 5.3% ഉ​യ​ർ​ന്ന് ബാ​ര​ലി​ന് 87.88 ഡോ​ള​റി​ലെ​ത്തി. എ​ണ്ണ​വി​ല​യി​ലെ വ​ർ​ധ​ന​വും ഭൗ​മ​രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളും മൂ​ലം ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യി​ൽ ചാ​ഞ്ചാ​ട്ടം പ്ര​ക​ട​മാ​യി. തി​ങ്ക​ളാ​ഴ്ച സെ​ൻ​സെ​ക്സ് 26.76 പോ​യി​ന്‍റ് (0.03%) മാ​ത്രം ഉ​യ​ർ​ന്ന് 78,520-ൽ ​വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ചു.

നി​ഫ്റ്റി 11.30 പോ​യി​ന്‍റ് ഉ​യ​ർ​ന്ന് 24,364-ലു​മെ​ത്തി. ബാ​ങ്കിം​ഗ്, റീ​ട്ടെ​യി​ൽ ഓ​ഹ​രി​ക​ളി​ലെ നേ​ട്ട​മാ​ണ് വി​പ​ണി​യെ വ​ലി​യ ത​ക​ർ​ച്ച​യി​ൽ നി​ന്ന് ര​ക്ഷി​ച്ച​ത്. ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യം 92.78 എ​ന്ന നി​ര​ക്കി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. എ​ണ്ണ​വി​ല ഉ​യ​രു​ന്ന​ത് രൂ​പ​യു​ടെ മൂ​ല്യ​ത്തെ ഇ​നി​യും ബാ​ധി​ച്ചേ​ക്കാം. ഇ​ന്ത്യ​യി​ൽ സ്വ​ർ​ണ​വി​ല​യി​ൽ നേ​രി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. 24 കാ​ര​റ്റ് സ്വ​ർ​ണ്ണം ഗ്രാ​മി​ന് 15,344 രൂ​പ എ​ന്ന നി​ര​ക്കി​ലാ​ണ് തി​ങ്ക​ളാ​ഴ്ച വ്യാ​പാ​രം ന​ട​ന്ന​ത്.

 

International

അ​സം​സ്കൃ​ത എ​ണ്ണ​വി​ല വ​ർ​ധ​ന; റ​ഷ്യ​യു​ടെ വ​രു​മാ​നം 900 കോ​ടി ഡോ​ള​റാ​യി ഉ​യ​ർ​ന്നു

മോ​സ്കോ: രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ അ​സം​സ്കൃ​ത എ​ണ്ണ​വി​ല വ​ർ​ധി​ച്ച​ത് റ​ഷ്യ​യ്ക്ക് വ​ൻ സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ട്. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് ഏ​പ്രി​ലി​ൽ മാ​ത്രം റ​ഷ്യ​യു​ടെ എ​ണ്ണ​വ​രു​മാ​നം ഒ​ൻ​പ​ത് ബി​ല്യ​ൺ ഡോ​ള​ർ (ഏ​ക​ദേ​ശം 900 കോ​ടി ഡോ​ള​ർ) ആ​യി ഉ​യ​ർ​ന്നു. ഇ​ത് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ര​ട്ടി​യാ​ണ്. 2024 ഏ​പ്രി​ലി​ൽ ഇ​ത് ഏ​ക​ദേ​ശം 4.9 ബി​ല്യ​ൺ ഡോ​ള​റാ​യി​രു​ന്നു.

പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​ഭീ​തി കാ​ര​ണം ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ​വി​ല ബാ​ര​ലി​ന് 90 ഡോ​ള​റി​ന് മു​ക​ളി​ൽ എ​ത്തി​യ​ത് റ​ഷ്യ​ൻ എ​ണ്ണ​യ്ക്ക് കൂ​ടു​ത​ൽ വി​ല ല​ഭി​ക്കാ​ൻ കാ​ര​ണ​മാ​യി. പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല നി​യ​ന്ത്ര​ണ​ങ്ങ​ളും ഉ​പ​രോ​ധ​ങ്ങ​ളും നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും റ​ഷ്യ​ൻ എ​ണ്ണ​യു​ടെ വി​ല നി​ശ്ച​യി​ച്ചി​ട്ടു​ള്ള പ​രി​ധി​യേ​ക്കാ​ൾ വ​ള​രെ കൂ​ടു​ത​ലാ​യാ​ണ് ഇ​പ്പോ​ൾ വി​പ​ണി​യി​ൽ ല​ഭി​ക്കു​ന്ന​ത്.

യു​ക്രെ​യ്ൻ യു​ദ്ധം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ണ്ണ​യി​ൽ നി​ന്നു​ള്ള അ​ധി​ക വ​രു​മാ​നം റ​ഷ്യ​ൻ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്കും സൈ​നി​ക ചെ​ല​വു​ക​ൾ​ക്കും വ​ലി​യ നേ​ട്ട​മാ​ണ്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള എ​ണ്ണ നീ​ക്കം ത​ട​സ​പ്പെ​ടു​മോ എ​ന്ന ആ​ശ​ങ്ക ലോ​ക​മെ​മ്പാ​ടും എ​ണ്ണ​വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​യി.

റ​ഷ്യ​ൻ എ​ണ്ണ വ​ലി​യ തോ​തി​ൽ ആ​വ​ശ്യ​മു​ള്ള ചൈ​ന, ഇ​ന്ത്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഉ​യ​ർ​ന്ന വി​ല​യ്ക്ക് എ​ണ്ണ വി​ൽ​ക്കാ​ൻ റ​ഷ്യ​യ്ക്ക് ഇ​പ്പോ​ൾ സാ​ധി​ക്കു​ന്നു​ണ്ട്. നേ​ര​ത്തെ വി​ല​കു​റ​ച്ചാ​ണ് വി​റ്റ​തെ​ങ്കി​ൽ ഇ​പ്പോ​ൾ വി​ല കൂ​ട്ടി​യാ​ണ് റ​ഷ്യ ഇ​ന്ത്യ​യി​ല​ട​ക്കം എ​ണ്ണ വി​ൽ​ക്കു​ന്ന​ത്. വ​രും മാ​സ​ങ്ങ​ളി​ലും സം​ഘ​ർ​ഷം തു​ട​ർ​ന്നാ​ൽ എ​ണ്ണ​വി​ല ഇ​നി​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ൽ.

International

ഇ​സ്ര​യേ​ൽ - ഇ​റാ​ൻ സം​ഘ​ർ​ഷം: ബി​യ​ർ വി​ല 15 ശ​ത​മാ​നം വ​രെ വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ തു​ട​രു​ന്ന ഇ​സ്ര​യേ​ൽ - ഇ​റാ​ൻ യു​ദ്ധം ആ​ഗോ​ള വി​പ​ണി​ക​ളെ ബാ​ധി​ച്ചു തു​ട​ങ്ങ​വേ, ഇ​ന്ത്യ​യി​ൽ ബി​യ​ർ വി​ല​യി​ൽ വ​ൻ വ​ർ​ധ​ന​വി​നും ക്ഷാ​മ​ത്തി​നും സാ​ധ്യ​ത​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. വേ​ന​ൽ​ക്കാ​ലം ആ​രം​ഭിച്ചിരി​ക്കെ ബി​യ​ർ വി​ല​യി​ൽ 12 മു​ത​ൽ 15 ശ​ത​മാ​നം വ​രെ വ​ർ​ധ​ന​വ് ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് മ​ദ്യ നി​ർ​മാ​ണ മേ​ഖ​ല​യി​ലു​ള്ള​വ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ഹൈ​നെ​ക്ക​ൻ, കാ​ൾ​സ്ബ​ർ​ഗ് തു​ട​ങ്ങി​യ പ്ര​മു​ഖ ക​മ്പ​നി​ക​ൾ ത​ങ്ങ​ളു​ടെ ഉ​ത്പാ​ദ​ന ചി​ല​വ് വ​ർ​ധി​ച്ച​തി​നാ​ൽ വി​ല വ​ർ​ധി​പ്പി​ക്കാ​ൻ അ​നു​മ​തി തേ​ടി വി​വി​ധ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

യു​ദ്ധം മൂ​ലം ഊ​ർ​ജ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തോ​ടെ ഗ്ലാ​സ് കു​പ്പി​ക​ളു​ടെ ഉ​ത്പാ​ദ​നം ത​ട​സ​പ്പെ​ട്ടു. കു​പ്പി​ക​ൾ നി​ർ​മി​ക്കു​ന്ന ഫ​ർ​ണ​സു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ പ്ര​കൃ​തി​വാ​ത​കം ല​ഭി​ക്കാ​ത്ത​താ​ണ് ഇ​തി​ന് കാ​ര​ണം. കു​പ്പി​ക​ളു​ടെ വി​ല​യി​ൽ ഏ​ക​ദേ​ശം 20 ശ​ത​മാ​ന​ത്തോ​ളം വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. ബി​യ​ർ കാ​നു​ക​ൾ നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന അ​ലു​മി​നി​യ​ത്തി​ന്‍റെ വി​ത​ര​ണ ശൃം​ഖ​ല​യി​ലും ത​ട​സ​ങ്ങ​ൾ നേ​രി​ടു​ന്നു​ണ്ട്. ഇ​ത് കാ​നു​ക​ളി​ൽ ല​ഭി​ക്കു​ന്ന ബി​യ​റി​ന്‍റെ ല​ഭ്യ​ത​യെ ബാ​ധി​ക്കും.

കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ മ​ദ്യ​ത്തി​ന് വി​ല നി​ശ്ച​യി​ക്കു​ന്ന​ത് സ​ർ​ക്കാ​രാ​യ​തി​നാ​ൽ, വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​തേ​ക്കു​റി​ച്ച് ഔ​ദ്യോ​ഗി​ക തീ​രു​മാ​ന​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. വേ​ന​ൽ​ക്കാ​ല​ത്ത് ബി​യ​റി​ന് ഡി​മാ​ൻ​ഡ് കൂ​ടു​ന്ന സ​മ​യ​മാ​യ​തി​നാ​ൽ, ഉ​ത്പാ​ദ​നം കു​റ​യു​ന്ന​ത് വി​പ​ണി​യി​ൽ ബി​യ​ർ ക്ഷാ​മ​ത്തി​നും വ​ഴി​തെ​ളി​ച്ചേ​ക്കാം.

National

വിലക്കയറ്റം, തൊഴിലില്ലായ്മ: കേന്ദ്രത്തെ വിമർശിച്ച് പ്രിയങ്ക

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തു വ​ർ​ധി​ച്ചു​വ​രു​ന്ന തൊ​ഴി​ലി​ല്ലാ​യ്മ​യി​ലും വി​ല​ക്ക​യ​റ്റ​ത്തി​ലും കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് പ്രി​യ​ങ്ക ഗാ​ന്ധി എം​പി.

പാ​ർ​ല​മെ​ന്‍റി​നു പു​റ​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വേ, വി​ല​ക്ക​യ​റ്റ​വും തൊ​ഴി​ലി​ല്ലാ​യ്മ​യും പൊ​തു​ജ​ന​ങ്ങ​ൾ എ​ത്ര​ത്തോ​ളം സ​ഹി​ക്കു​മെ​ന്ന് പ്രി​യ​ങ്ക ചോ​ദി​ച്ചു.

പാ​ർ​ല​മെ​ന്‍റി​ൽ അ​ർ​ഥ​വ​ത്താ​യ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നെ​ങ്കി​ൽ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​വി​ടെ ഉ​യ​ർ​ത്താ​മാ​യി​രു​ന്നു​വെ​ന്നും വ​യ​നാ​ട് എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു. പാ​ച​ക​വാ​ത​ക ​വി​ലവ​ർ​ധ​ന ചൂ​ണ്ടി​ക്കാ​ട്ടി പൊ​തു​ജ​ന​ങ്ങ​ളാ​ണ് ഭാ​രം വ​ഹി​ക്കു​ന്ന​തെ​ന്നും കോ​ണ്‍ഗ്ര​സ് നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി.

വേ​റി​ട്ട വാ​ർ​ത്താ​സ​മ്മേ​ള​ന​വു​മാ​യാ​ണ് മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ച​ത്. അ​ടു​പ്പും കു​ക്ക​റും ഗ്യാ​സ് സി​ലി​ണ്ട​റും നി​ര​ത്തി​യാ​യി​രു​ന്നു മ​ഹി​ളാ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ അ​ൽ​ക്ക ലാം​ബ കോ​ണ്‍ഗ്ര​സ് കാ​ര്യാ​ല​യ​ത്തി​ൽ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യ​ത്.

“പ്ര​ധാ​ന​മ​ന്ത്രി വി​ട്ടു​വീ​ഴ്ച ചെ​യ്തു’ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ വെ​ളു​ത്ത ടീ-​ഷ​ർ​ട്ട​ണി​ഞ്ഞാ​യി​രു​ന്നു മ​ഹി​ളാ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​യെ​ത്തി​യ​ത്. കേ​ന്ദ്ര പെ​ട്രോ​ളി​യം​മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും എ​ൽ​പി​ജി വി​ല​വ​ർ​ധ​ന ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും അ​ൽ​ക്ക ലാം​ബ ആ​വ​ശ്യ​പ്പെ​ട്ടു

National

വി​ല കൂ​ടു​ത​ലെങ്കിലും റഷ്യൻ എണ്ണ സ്വന്തമാക്കി റി​ല​യ​ന്‍​സും ഇ​ന്ത്യ​ന്‍ ഓ​യി​ലും

ന്യൂ​ഡ​ൽ​ഹി: വി​ല കൂ​ടുതലായിട്ടും സ്‌​പോ​ട്ട് മാ​ര്‍​ക്ക​റ്റി​ല്‍ വി​ല്‍​ക്ക​പ്പെ​ടാ​തെ കി​ട​ന്നി​രു​ന്ന മു​ഴു​വ​ന്‍ റ​ഷ്യ​ന്‍ എ​ണ്ണ​യും സ്വന്തമാക്കി ഇന്ത്യൻ എണ്ണക്കന്പനികൾ. അ​മേ​രി​ക്ക​ന്‍ ഇ​ള​വ് ല​ഭി​ച്ച​തി​ന് പി​ന്നാ​ലെയാണ് ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ്പ​റേ​ഷ​നും റി​ല​യ​ന്‍​സ് ഇ​ന്‍​ഡ​സ്ട്രീ​സും ചേ​ര്‍​ന്ന് റഷ്യൻ എണ്ണ വാങ്ങിയത്.

ക​പ്പ​ലു​ക​ളി​ല്‍ ക​യ​റ്റി​യ നി​ല​യി​ലുള്ള ​എ​ണ്ണ വ​ലി​യൊ​രു ശ​ത​മാ​നവും ഏ​ഷ്യ​ന്‍ സ​മു​ദ്ര​പ​രി​ധി​യി​ലാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. മു​ന്‍​പ് കു​റ​ഞ്ഞ വി​ല​യ്ക്കാ​യി​രു​ന്നു റ​ഷ്യ​ന്‍ എ​ണ്ണ ല​ഭി​ച്ചി​രു​ന്ന​തെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ ല​ണ്ട​നി​ലെ ബ്രെ​ന്‍റ് നി​ര​ക്കി​നേ​ക്കാ​ള്‍ ബാ​ര​ലി​ന് രണ്ട് മു​ത​ല്‍ എട്ട് ഡോ​ള​ര്‍ വ​രെ അ​ധി​ക തു​ക ന​ല്‍​കി​യാ​ണ് ഇ​ന്ത്യ വാ​ങ്ങി​യ​ത്.

യു​റ​ല്‍​സ്, ഇ​എ​സ്​പി​ഒ, വ​രാ​ന്‍​ഡെ തു​ട​ങ്ങി​യ വി​വി​ധ​യി​നം റ​ഷ്യ​ന്‍ ക്രൂ​ഡ് ഓ​യി​ലു​ക​ളാ​ണ് ഈ ​കൂ​ട്ട​ത്തി​ലു​ള്ള​ത്. സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ ഏ​ക​ദേ​ശം ഒ​രു കോ​ടി ബാ​ര​ലും റി​ല​യ​ന്‍​സ് അ​ത്ര​ത​ന്നെ അ​ള​വി​ലും എ​ണ്ണ വാ​ങ്ങി​യെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. എ​ന്നാ​ല്‍ ഇ​രു ക​മ്പ​നി​ക​ളും ഇ​തി​നോ​ട് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

National

ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ യു​ദ്ധം; ഇ​ന്ത്യ​യി​ൽ പാ​ച​ക​വാ​ത​ക ക്ഷാ​മ​മെ​ന്ന് ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ ഇ​സ്ര​യേ​ലും ഇ​റാ​നും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന സം​ഘ​ർ​ഷം ഇ​ന്ത്യ​യി​ലെ വാ​ണി​ജ്യ പാ​ച​ക​വാ​ത​ക വി​ത​ര​ണ​ത്തെ ബാ​ധി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ബം​ഗ​ളൂ​രു, ചെ​ന്നൈ, മും​ബൈ തു​ട​ങ്ങി​യ മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ളി​ൽ എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ളു​ടെ ക​ടു​ത്ത ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി ഹോ​ട്ട​ൽ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചു.

യു​ദ്ധ​സാ​ഹ​ച​ര്യം കാ​ര​ണം അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ഉ​ണ്ടാ​യ ത​ട​സ​ങ്ങ​ൾ വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ ല​ഭ്യ​ത​യെ ബാ​ധി​ച്ചു​വെ​ന്ന് ഹോ​ട്ട​ൽ അ​സോ​സി​യേ​ഷ​നു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഓ​ർ​ഡ​ർ ന​ൽ​കി ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും സി​ലി​ണ്ട​റു​ക​ൾ എ​ത്തു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി.ബം​ഗ​ളൂ​രു​വി​ലെ​യും മും​ബൈ​യി​ലെ​യും പ്ര​മു​ഖ റെ​സ്റ്റോ​റ​ന്‍റു​ക​ൾ പാ​ച​ക​വാ​ത​ക​മി​ല്ലാ​ത്ത​തി​നാ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ന്ന അ​വ​സ്ഥ​യി​ലാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

രാ​ജ്യ​ത്ത് എ​ൽ​പി​ജി ക്ഷാ​മ​മി​ല്ലെ​ന്നും വി​ത​ര​ണം സു​ഗ​മ​മാ​ണെ​ന്നും കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും ഇ​ന്ത്യ​യു​ടെ ഇ​ന്ധ​ന സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ക​രു​ത​ൽ ശേ​ഖ​രം ഉ​ണ്ടെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. പ്രാ​ദേ​ശി​ക​മാ​യ വി​ത​ര​ണ പ്ര​ശ്ന​ങ്ങ​ൾ മാ​ത്ര​മാ​ണി​തെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ വി​ല​യി​രു​ത്ത​ൽ. സി​ലി​ണ്ട​റു​ക​ളു​ടെ ക്ഷാ​മം തു​ട​ർ​ന്നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ദ്ധി​പ്പി​ക്കേ​ണ്ടി വ​രു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഹോ​ട്ട​ൽ മേ​ഖ​ല.

 

 

 

National

ഗാ​​​ർ​​​ഹി​​​ക സി​​​ലി​​​ണ്ട​​​റിന് 60 രൂ​​​പ​​​യും വാ​​​ണി​​​ജ്യ സി​​​ലി​​​ണ്ട​​​റിന് 115 രൂ​​​പ​​​യും വ​​​ർ​​​ധിച്ചു

ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷം ഊ​​​ർ​​​ജ വി​​​ത​​​ര​​​ണ മേ​​​ഖ​​​ല​​​യി​​​ലു​​​ണ്ടാ​​​ക്കി​​​യ ആ​​​ഘാ​​​തം രാ​​​ജ്യ​​​ത്തെ അ​​​ടു​​​ക്ക​​​ള​​​ക​​​ളി​​​ലേ​​​ക്കും വ്യാ​​​പി​​​ച്ചു. സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ എ​​​ണ്ണ​​​ക്ക​​​ന്പ​​​നി​​​ക​​​ൾ ഊ​​​ർ​​​ജ​​​വി​​​ല വ​​​ർ​​​ധി​​​പ്പി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് രാ​​​ജ്യ​​​ത്തെ എ​​​ൽ​​​പി​​​ജി സി​​​ലി​​​ണ്ട​​​റു​​​ക​​​ളു​​​ടെ വി​​​ല കു​​​ത്ത​​​നേ കൂ​​​ടി. 14.2 കി​​​ലോ ഭാ​​​ര​​​മു​​​ള്ള ഗാ​​​ർ​​​ഹി​​​ക പാ​​​ച​​​ക​​​വാ​​​ത​​​ക എ​​​ൽ​​​പി​​​ജി​​​ക്ക് 60 രൂ​​​പ വ​​​ർ​​​ധി​​​ച്ച​​​പ്പോ​​​ൾ വാ​​​ണി​​​ജ്യ ആ​​​വ​​​ശ്യ​​​ത്തി​​​നു​​​ള്ള എ​​​ൽ​​​പി​​​ജി​​​ക്ക് 115 രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​ന​​​യും വ​​​ർ​​​ധി​​​പ്പി​​​ച്ചു.

ക​​​ഴി​​​ഞ്ഞ 11 മാ​​​സ​​​ത്തി​​​നി​​​ടെ ഇ​​​തു ര​​​ണ്ടാ​​​മ​​​ത്തെ വി​​​ല​​​വ​​​ർ​​​ധ​​​ന​​​യാ​​​ണി​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഏ​​​പ്രി​​​ലി​​​ൽ 50 രൂ​​​പ വ​​​ർ​​​ധി​​​പ്പി​​​ച്ച​​​താ​​​യി​​​രു​​​ന്നു ഏ​​​റ്റ​​​വും ഒ​​​ടു​​​വി​​​ല​​​ത്തെ എ​​​ൽ​​​പി​​​ജി വി​​​ല​​​വ​​​ർ​​​ധ​​​ന. പു​​​തി​​​യ നി​​​ര​​​ക്കു​​​പ്ര​​​കാ​​​രം ഡ​​​ൽ​​​ഹി​​​യി​​​ൽ 14.2 കി​​​ലോ ഗാ​​​ർ​​​ഹി​​​ക എ​​​ൽ​​​പി​​​ജി സി​​​ലി​​​ണ്ട​​​റി​​​ന്‍റെ വി​​​ല 853 രൂ​​​പ​​​യി​​​ൽ​​​നി​​​ന്ന് 913 രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു.

വാ​​​ണി​​​ജ്യ ആ​​​വ​​​ശ്യ​​​ത്തി​​​നു​​​ള്ള 19 കി​​​ലോ​​​ഗ്രാം സി​​​ലി​​​ണ്ട​​​റി​​​ന്‍റെ വി​​​ല​​​യാ​​​ക​​​ട്ടെ 1768.50 രൂ​​​പ​​​യി​​​ൽ​​​നി​​​ന്ന് 1883 രൂ​​​പ​​​യാ​​​യി. ഉ​​​ജ്വ​​​ല പ​​​ദ്ധ​​​തി​​​യു​​​ടെ രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് എ​​​ൽ​​​പി​​​ജി വി​​​ല​​​യി​​​ൽ മാ​​​റ്റ​​​മു​​​ണ്ടാ​​​കി​​​ല്ല.

എ​​​​ൽ​​​​പി​​​​ജി സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ളു​​​​ടെ റീ​​​​ഫി​​​​ൽ ബു​​​​ക്കിം​​​​ഗി​​​​ലും നി​​​​യ​​​​ന്ത്ര​​​​ണ​​​​മേ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ സം​​​​ഘ​​​​ർ​​​​ഷ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ബു​​​​ക്കിം​​​​ഗു​​​​ക​​​​ളി​​​​ൽ വ​​​​ലി​​​​യ​​​​രീ​​​​തി​​​​യി​​​​ലു​​​​ള്ള വ​​​​ർ​​​​ധ​​​​ന​​​​വ് ഉ​​​​ണ്ടാ​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ ഓ​​​​യി​​​​ൽ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നും ഭാ​​​​ര​​​​ത് പെ​​​​ട്രോ​​​​ളി​​​​യ​​​​വും ഗാ​​​​ർ​​​​ഹി​​​​ക എ​​​​ൽ​​​​പി​​​​ജി റീ​​​​ഫി​​​​ല്ലു​​​​ക​​​​ൾ​​​​ക്ക് 21 ദി​​​​വ​​​​സ​​​​ത്തെ നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

Kerala

പാചകവാതക വിലവര്‍ധന ഹോട്ടല്‍ മേഖലയെ തകര്‍ക്കും: കെഎച്ച്ആര്‍എ

കൊ​​​ച്ചി: വാ​​​ണി​​​ജ്യ പാ​​​ച​​​ക​​​വാ​​​ത​​​ക സി​​​ലി​​​ണ്ട​​​റു​​​ക​​​ളു​​​ടെ വി​​​ല വീ​​​ണ്ടും വ​​​ര്‍ധി​​​പ്പി​​​ച്ച​​​ത് കേ​​​ര​​​ള​​​ത്തി​​​ല്‍ ഹോ​​​ട്ട​​​ല്‍ വ്യ​​​വ​​​സാ​​​യ​​​ത്തെ ക​​​ടു​​​ത്ത പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കു​​​മെ​​​ന്ന് കേ​​​ര​​​ള ഹോ​​​ട്ട​​​ല്‍ ആ​​​ന്‍ഡ് റ​​​സ്റ്റ​​​റ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍.

സി​​​ലി​​​ണ്ട​​​റി​​​ന് ഒ​​​റ്റ​​​യ​​​ടി​​​ക്ക് 49 രൂ​​​പ വ​​​ര്‍ധി​​​പ്പി​​​ച്ച ന​​​ട​​​പ​​​ടി ഒ​​​രു​​​ത​​​ര​​​ത്തി​​​ലും അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​കി​​​ല്ലെ​ന്നും വി​മ​ര്‍​ശ​നം.

International

ഇ​റാ​നി​ൽ വി​ല​ക്ക​യ​റ്റ​വി​രു​ദ്ധ പ്ര​ക്ഷോ​ഭം; സമരക്കാരെ ആ​ക്ര​മി​ച്ചാ​ൽ ഇ​ട​പെ​ടു​മെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: വി​ല​ക്ക​യ​റ്റ​വി​രു​ദ്ധ പ്ര​ക്ഷോ​ഭം ഇ​റാ​നി​ൽ ആ​ളി​ക്ക​ത്തു​മ്പോ​ൾ ഇ​റാ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ്. പ്ര​ക്ഷോ​ഭ​ക​രെ ആ​ക്ര​മി​ക്കു​ക​യോ വെ​ടി​വ​യ്ക്കു​ക​യോ ചെ​യ്താ​ൽ ഇ​ട​പെ​ടു​മെ​ന്നാ​ണ് ഇ​റാ​ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന​വ​രെ വെ​ടി​വ​ച്ചാ​ൽ അ​വ​രെ ര​ക്ഷി​ക്കാ​ൻ അ​മേ​രി​ക്ക എ​ത്തു​മെ​ന്നാ​ണ് ട്രൂ​ത്ത് സോ​ഷ്യ​ൽ പോ​സ്റ്റി​ലൂ​ടെ ട്രം​പ് വ്യ​ക്ത​മാ​ക്കി​യ​ത്. സു​ര​ക്ഷാ സേ​ന​യും പ്ര​തി​ഷേ​ധ​ക്കാ​രും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഇ​റാ​നി​ൽ ഏ​ഴ് പേ​ർ കൊ​ല്ല​പ്പെ​ട്ട​ന്ന വാ​ർ​ത്ത​ക​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം.

ഇ​റാ​നി​ൽ പ്ര​ക്ഷോ​ഭ​ക​രാ​യ ഏ​ഴു പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി രാ​ജ്യാ​ന്ത​ര വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. അ​തേ​സ​മ​യം സം​ഘ​ർ​ഷ​ത്തി​ൽ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ടെ​ന്നും 13 പേ​ർ​ക്ക് പ​രി​ക്കേ​റ്റെ​ന്നു​മാ​ണ് ഇ​റാ​ൻ അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ച​ത്.

ക​റ​ൻ​സി മൂ​ല്യം കു​ത്ത​നെ ഇ​ടി​ഞ്ഞ​താ​ണ് ഇ​റാ​നി​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യ​ത്‌. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി ഇ​റാ​ൻ ക​റ​ൻ​സി​യു​ടെ മൂ​ല്യം ഗ​ണ്യ​മാ​യി കു​റ​യു​ക​യാ​ണ്. പാ​ശ്ചാ​ത്യ ഉ​പ​രോ​ധം മൂ​ലം സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ​തോ​ടെ​യാ​ണ് ക​റ​ൻ​സി മൂ​ല്യം ഇ​ടി​യു​ക​യും വി​ല​ക്ക​യ​റ്റം രൂ​ക്ഷ​മാ​ക്കു​ക​യും ചെ​യ്ത​ത്.

ഡി​സം​ബ​റി​ൽ നാ​ണ്യ​പ്പെ​രു​പ്പം 42.5 ശ​ത​മാ​ന​മാ​യാ​ണ് ഉ​യ​ർ​ന്ന​ത്. ഇ​തോ​ടെ ഭ​ക്ഷ​ണ​ത്തി​നും വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ​ക്കും തീ​വി​ല​യാ​യി. ഇ​തോ​ടെ ക​ട​ക​ള​ട​ച്ച് വ്യാ​പാ​രി​ക​ളാ​ണ് ആ​ദ്യം പ്ര​തി​ഷേ​ധ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. ഡി​സം​ബ​ർ 28നാ​ണ് പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ച​ത്. പി​ന്നാ​ലെ വി​ദ്യാ​ർ​ഥി​ക​ളും തെ​രു​വി​ലി​റ​ങ്ങി​യ​തോ​ടെ പ്ര​ക്ഷോ​ഭം രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ട​ർ​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up